Current Date

Search
Close this search box.
Search
Close this search box.

അസദ് സ്ഥാനമൊഴിയണമെന്ന ആവശ്യം ഭീകരരെ സഹായിക്കലാണ്: മോസ്‌കോ

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന റഷ്യയോടുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആവശ്യപ്പെടല്‍ ‘ഭീകരരെ’ കെട്ടഴിച്ചു വിടണമെന്ന തലത്തിലെത്തിയിരിക്കുകയാണെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. അസദ് ഭരണകൂത്തിന് നല്‍കുന്ന പിന്തുണയുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അങ്ങേയറ്റം ദുഷിച്ച വ്യക്തിയെയാണ് വഌദിമര്‍ പുടിന്‍ പിന്തുണക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഖാന്‍ ശൈഖൂനിലെ രാസായുധാക്രമണത്തില്‍ സിറിയന്‍ ഭരണകൂടത്തിനുള്ള പങ്ക് റഷ്യ മറച്ചുവെക്കുകയാണെന്നും വൈറ്റ് ഹൗസ് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
ട്രംപ് അധികാരമേറ്റതിന് ശേഷം വാഷിംഗ്ടണിനും മോസ്‌കോക്കും ഇടയിലെ വിശ്വാസം തകരുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞതും ശ്രദ്ധേയമാമ്. സിറിയയുടെ ആയുധശേഖരം രാസായുധ മുക്തമാണെന്നും രാസായുധ ആക്രമണത്തില്‍ സിറിയന്‍ ഭരണകൂടത്തിനെതിരെ ആരോപണത്തെ സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ നടന്ന ആക്രണത്തിന് രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ വ്യോമാക്രമണം രാസായുധ ശേഖരത്തെ ബാധിച്ച് അത് പുറത്തു വന്നതാവാം. അല്ലെങ്കില്‍ സിറിയന്‍ ഭരണകൂടത്തിന്റെ ചിത്രം വികൃതമാക്കുന്നതിന് സൃഷ്ടിച്ചെടുത്ത ഒരു സംഭവമായിരിക്കാം അത്.്‌

Related Articles