Current Date

Search
Close this search box.
Search
Close this search box.

അസദിന്റെ വാദം വസ്തുതക്ക് നിരക്കാത്തത്: ഫ്രാന്‍സ്

ബീജിംഗ്: ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനിലെ രാസായുധാക്രമണം കെട്ടിച്ചമച്ചതാണെന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ വാദത്തിനെതിരെ വിമര്‍ശനവുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് ഐറോള്‍ട്ട്. അസദിന്റെ പ്രസ്താവനയെ വാഷിംഗ്ടണും അപലപിച്ചിരുന്നു. സിറിയയില്‍ മൂന്ന് ലക്ഷം പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ഥികളും കുടിയിറക്കപ്പെട്ടവരുമായ 11 ദശലക്ഷം പേരും പതിനായിരക്കണക്കിന് തടവുകാരും ഉണ്ടെന്ന് നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. അസദിന്റെ വാദത്തിന് തീര്‍ത്തും വിരുദ്ധമാണിതെന്നും ഐറോള്‍ട്ട് പറഞ്ഞു. ബീജിംഗില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എഫ്.പി വാര്‍ത്താ ഏജന്‍സി അസദുമായി നടത്തിയ അഭിമുഖത്തില്‍ ആരോപണങ്ങള്‍ തന്നെ വേദനിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Related Articles