Current Date

Search
Close this search box.
Search
Close this search box.

അസദിനെ പുറത്താക്കാനുള്ള റഷ്യ-അമേരിക്ക സഹകരണത്തെയും പിന്തുണക്കുമെന്ന് സൗദി

ന്യൂയോര്‍ക്ക്: സിറിയയിലെ ഭീകരതക്കെതിരായ പോരാട്ടത്തിലും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ മാറ്റത്തിനും വേണ്ടിയുള്ള ഏത് അമേരിക്ക – റഷ്യ സഹകരണത്തെയും സൗദി അറേബ്യ പിന്തുണക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. സിറിയയിലെ രാഷ്ട്രീയ മാറ്റത്തിനായി പരസ്പരം സഹകരിക്കണമെന്ന് തന്റെ രാഷ്ട്രം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഭരണ നിര്‍വഹണത്തില്‍ പൂര്‍ണ അധികാരമുള്ള ഒരു താല്‍ക്കാലിക ഭരണകൂടം സിറിയയില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അത് പുതിയ സിറിയയുടെ രൂപീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജബ്ഹത്തുന്നുസ്‌റക്കും ഐസിസിനും എതിരായ പോരാട്ടത്തില്‍ മോസ്‌കോയുമായി സൈനിക സഹകരണം നടത്താമെന്ന് വാഷിംഗ്ടണ്‍ നിര്‍ദേശം മുന്നോട്ടു വെച്ചതായിട്ടുള്ള ‘വാഷിംഗ്ടണ്‍ പോസ്റ്റി’ന്റെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സൗദി മന്ത്രിയുടെ ഈ പ്രതികരണം.

Related Articles