Current Date

Search
Close this search box.
Search
Close this search box.

അസദിനെ പിന്തുണക്കുന്ന 40 സൈനികര്‍ സിറിയയില്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ ബോംബിങ്ങില്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിനെ പിന്തുണക്കുന്ന സഖ്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം വിദേശ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുദ്ധ നിരീക്ഷക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇറാഖുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് നടന്ന ബോംബിങ്ങിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

സിറിയന്‍ സര്‍ക്കാറുമായി സഖ്യത്തിലേര്‍പ്പെട്ട ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
യു.എസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ ആരോപിച്ചു. അതേസമയം, അമേരിക്ക ആരോപണം നിഷേധിച്ചു. എത്ര പേര്‍ മരിച്ചെന്ന് സഖ്യസേനയും സ്ഥിരീകരിച്ചിട്ടില്ല.

 

Related Articles