Current Date

Search
Close this search box.
Search
Close this search box.

അവസാന ഭീകരനെയും തുരത്തും വരെ ഭീകരതക്കെതിരെ പോരാടും: തുര്‍ക്കി

എര്‍സിഞ്ചാന്‍: അവസാന ഭീകരനെയും രാജ്യത്ത് നിന്നും തുരത്തും വരെ ഭീകരതക്കെതിരെ പോരാടാനാണ് തന്റെ രാജ്യം തീരുമാനിച്ചിരിക്കുന്നതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം. തുര്‍ക്കിയുടെ കിഴക്കന്‍ പ്രദേശമായ എര്‍സിഞ്ചാനില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന ഭീകരനെയും നമ്മുടെ മണ്ണില്‍ നിന്ന് പുറത്താക്കും വരെ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാതെ ഭീകരതക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് എല്ലാവരും മനസ്സിലാക്കണം. ഈ ഭീകരര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ നീചന്‍മാരാണെന്നതും നാം നന്നായി മനസ്സിലാക്കണം. കഴിഞ്ഞ വര്‍ഷങ്ങൡ രാഷ്ട്രം എല്ലാ ഭീകരസംഘടനകള്‍ക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടിക്കൊണ്ടിരിക്കുകയാണ്. അയല്‍നാടുകളായ സിറിയയിലും ഇറാഖിലും കാര്യക്ഷമമായ ഭരണകൂടങ്ങള്‍ ഇല്ലാതിരിക്കുകയും ആഭ്യന്തരയുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കെയുമാണിത്. ഉയര്‍ന്ന വരുമാനമുള്ള രാഷ്ട്രങ്ങളുടെ തലത്തിലേക്ക് ഉയരുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. എന്ന് തുര്‍ക്കി പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ കൈവരിച്ച സുരക്ഷിതത്വത്തിന്റെയും സുസ്ഥിരതയുടെയും ഫലമായി വളര്‍ച്ചാ രംഗത്ത് ഏറെ മുന്നോട്ടു പോകാന്‍ തുര്‍ക്കിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആളോഹരി വരുമാനം 13000 ഡോളറിലേറെയായി വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. മേല്‍കാലയളവില്‍ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമാക്കി ഉയര്‍ത്താനുള്ള ആസൂത്രണങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles