Current Date

Search
Close this search box.
Search
Close this search box.

‘അവസാനം വരെ നിങ്ങള്‍ക്കായി പൊരുതും’: ഫലസ്തീന്‍ ജനതയോട് ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: ഫലസ്തീനിലും ജറൂസലേം വിഷയത്തിലും എന്തു സംഭവിക്കുമെന്നതിലാണ് മനുഷ്യത്വത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
മനുഷ്യത്വം ഒന്നുകില്‍ വെളിച്ചത്തിലേക്കോ സ്വാതന്ത്ര്യത്തിലേക്കോ ധാര്‍മിക മൂല്യങ്ങളിലേക്കോ നീങ്ങും. അല്ലെങ്കില്‍ അത് കടുത്ത അനീതിയിലേക്കും അടിച്ചമര്‍ത്തലിലേക്കും വഴിമാറും’ അദ്ദേഹം പറഞ്ഞു.

ഇസ്താംബൂളില്‍ അന്താരാഷ്ട്ര ഒലീവ് സമാധാന അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ജനത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്നു.

അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ആയിരക്കണക്കിന് പേരുടെ മരണത്തിനും പരുക്കുകള്‍ക്കും കാരണമാകുന്നു. ഇത് ഭാവിയില്‍ ഇവിടെ ഒരു ജനതക്കും സുരക്ഷയോടെ ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ മുന്നറിയിപ്പാണ്. എന്റെ ഫലസ്തീന്‍ സഹോദരങ്ങളോട് ഒരിക്കല്‍ കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ പ്രയാസം നമ്മുടെ പ്രയാസമാണ്. നിങ്ങളുടെ സമരം ഞങ്ങളുടെയും സമരമാണ്. നിങ്ങളുടെ ചെറുത്ത്‌നില്‍പ് ഞങ്ങളുടെയും ചെറുത്തുനില്‍പ്പാണ്. ഞങ്ങള്‍ ഒരു കാര്യം കൂടി ഉറപ്പ് നല്‍കുന്നു. അവസാനം വരെ ഞങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും. ഉര്‍ദുഗാന്‍ പറഞ്ഞു.

 

Related Articles