Current Date

Search
Close this search box.
Search
Close this search box.

അഴിമതി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ അഴിമതിക്കുറ്റത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷക്ക് വിധിച്ചു. ധാക്കയിലെ പ്രത്യേക കോടതി-5 ആണ് സിയക്കെതിരെ ശിക്ഷ വിധിച്ചത്. അഞ്ചു വര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ഡെയ്‌ലി സ്റ്റാര്‍ ന്യൂസ് പേപ്പര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. രണ്ടു തവണ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച വ്യക്തിയാണ് അദ്ദേഹം.

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി)യുടെ അധ്യക്ഷയാണ് നിലവില്‍ സിയ. അനാഥാലയങ്ങള്‍ക്കുവേണ്ടിയുള്ള ഫണ്ടുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് അവര്‍ക്കെതിരെയുള്ള ആരോപണം. സിയയെക്കൂടാതെ മറ്റു അഞ്ചു പേര്‍ക്കും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

സിയയുടെ മൂത്ത മകനും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമായ താരിഖ് റഹ്മാനും കേസില്‍ പ്രതിയാണ്. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഈ കേസ് കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഈ വര്‍ഷാവസാനം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.

 

Related Articles