Current Date

Search
Close this search box.
Search
Close this search box.

അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ ബിരുദദാന സംഗമം സംഘടിപ്പിച്ചു

കുവൈത്ത്: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിയില്‍ നടത്തി വരുന്ന അല്‍ മദ്രസതുല്‍ ഇസ്‌ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രൈമറി പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാന സംഗമം നടത്തി. മസ്ജിദുല്‍ കബീര്‍  ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ റൂമി മതര്‍ അല്‍റൂമി (മസ്ജിദ് അല്‍ കബീര്‍ അഡ്മിന്‍സ്റ്റേഷന്‍ മാനേജര്‍), നാസര്‍ അബ്ദുല്‍ അസീസ് സൈദ് (ജംഇയത്തുല്‍ ഇസ്‌ലാഹ്), മുഹമ്മദ് ഇസ്മായില്‍ അന്‍സാരി (മാനേജര്‍, അല്‍ നജാത്ത് ചാരിറ്റബിള്‍ സൊസൈറ്റി), ഫരീദ് മുഹമ്മദ് നാസര്‍ (മാനേജര്‍, ഐ പി സി), യുസുഫ് അല്‍ ശുഐബ് (കമ്മ്യുണിറ്റി വിഭാഗം മാനേജര്‍, മസ്ജിദ് അല്‍കബീര്‍), ഖാലിദ് അബ്ദുള്ള അല്‍സബാഹ് (ഐ.പി.സി) എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഒന്നാം റാങ്ക് നേടിയ നവാല്‍ ഫഹീന്‍  (അല്‍മദ്രസതുല്‍ ഇസ്‌ലാമിയ ഫര്‍വാനിയ) രണ്ടാം റാങ്ക് പങ്കിട്ടെടുത്ത ഹലീമ ഹന (അല്‍മദ്രസതുല്‍ ഇസ്‌ലാമിയ ഫഹാഹീല്‍) ഹനീന്‍ ഖലീല്‍ (അല്‍മദ്രസതുല്‍ ഇസ്‌ലാമിയ ഫര്‍വാനിയ) മുന്നാം റാങ്ക് നേടിയ സുന്ദുസ് നജീബ് (അല്‍മദ്രസതുല്‍ ഇസ്‌ലാമിയ ഫഹാഹീല്‍) എന്നിവര്‍ക്ക് എം.ഐ അബ്ദുല്‍ അസീസ് സാഹിബ് മൊമെന്റോ വിതരണം ചെയ്തു.
ശിഫ അല്‍ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ റിസ്വാന്‍ അബ്ദുല്‍ ഖാദര്‍, അഷ്റഫ് അയിയൂര്‍, ഷബീര്‍ സാഹിബ്, ശരീഫ് പി ടി ( കെ ഐ ജി ജനറല്‍ സെക്രട്ടറി), എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ക്ക് ലിസ്റ്റ് എന്നിവ വിതരണം നടത്തി. കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ സുബൈര്‍ കെ എ സ്വാഗതം ആശംസിച്ച പരിപാടിക്ക് അബ്ദുല്‍ റസാക്ക് നദ്വി നന്ദി പ്രകാശിപ്പിച്ചു. ഫായിസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. അബ്ദുല്‍ റസാക്ക് നദ്വി, കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍  പരിപാടിക്ക്  നേതൃത്വം നല്‍കി.
നാല് മദ്രസകളില്‍ നിന്ന് 35 വിദ്യാര്‍ത്ഥികള്‍ ആണ് പൊതു പരീക്ഷ എഴുതിയത്. കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മൂന്ന് ഇംഗ്ലീഷ് മീഡിയം മദ്രസ്സകള്‍ അടക്കം ഏഴു മദ്രസ്സകള്‍  കുവെത്തിലെ സ്വബാഹിയ, സാല്‍മിയ, ഹവല്ലി അബ്ബാസിയ ഫര്‍വാനിയ ഖൈത്താന്‍, ഫഹാഹീല്‍  തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങള്‍ക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ  മദ്രസ്സകളില്‍ 1200 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് , മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമി കേരള യുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത് , യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാര്‍ഥികളില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്നു.

Related Articles