Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ ജിദ്ദയില്‍ സമ്മേളിക്കുന്നു

കെയ്‌റോ: ഖത്തറുമായുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളിലെ മാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെ യോഗം ജിദ്ദയില്‍ വെച്ച് ചേരാന്‍ ധാരണയായിട്ടുണ്ടെന്ന് ഈജിപ്തിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ മീഡിയ റെഗുലേഷന്‍ മേധാവി മക്‌റം മുഹമ്മദ് അഹ്മദ് പറഞ്ഞു. അല്‍ജസീറ ചാനലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഈ നാല് രാഷ്ട്രങ്ങളിലും അല്‍ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന ആരോപണത്തിന് മറുപടി നല്‍കുന്നതിനും വ്യാഴാഴ്ച്ച ചേരുന്ന യോഗത്തില്‍ നാല് രാജ്യങ്ങളിലെയും വാര്‍ത്താവിനിമയ മന്ത്രിമാര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അല്‍ജസീറ അടിസ്ഥാനപരമായി ലക്ഷ്യമിട്ടിരുന്നത് അറബ് രാജ്യങ്ങള്‍ക്ക് ദ്രോഹമേല്‍പിക്കലായിരുന്നുവെങ്കിലും അറബ് വസന്തത്തിന്റെ സംരക്ഷകരായിട്ടാണ് അവര്‍ സ്വയം രംഗത്ത് വന്നിട്ടുള്ളതെന്നും മക്‌റം മുഹമ്മദ് ആരോപിച്ചു. 2011 ജനുവരി 25 മുതല്‍ ഈജിപിതില്‍ നടന്ന സംഭവങ്ങളില്‍ നിഷ്പക്ഷമല്ലാതെയും മാധ്യമപ്രവര്‍ത്തനമെന്ന തൊഴിലിനോട് നിരക്കാത്ത രീതിയിലും റിപോര്‍ട്ടുകള്‍ നല്‍കിയതിലൂടെ അല്‍ജസീറയുടെ ഉദ്ദേശ്യം വ്യക്തമായിരിക്കുകയാണെന്നും അതിന്റെ സത്യസന്ധത അത് തകര്‍ത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഖത്തറിലെ മറ്റ് മാധ്യമങ്ങള്‍ക്കെതിരെയൊന്നും നടപടി സ്വീകരിക്കാനോ ബഹിഷ്‌കരിക്കാനോ ഉപരോധ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles