Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ ചര്‍ച്ചാ വിഷയമല്ല: ഖത്തര്‍ വിദേശകാര്യ മന്ത്രി

പാരീസ്: അല്‍ജസീറ മാധ്യമ ശൃംഖല ‘ആഭ്യന്തര വിഷയ’മാണെന്നും ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അതിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ച ചെയ്യില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഖത്തര്‍ മന്ത്രിയുടെ ഈ പ്രസ്താവന. കഴിഞ്ഞ ദിവസം പാരീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്തിന്റെ പേരിലാണ് സൗദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് മനസ്സിലായിട്ടില്ലെന്നും ഖത്തര്‍ മന്ത്രി പറഞ്ഞു. ഇറാനോ അല്‍ജസീറയോ അല്ല അതിന് പിന്നിലെ കാരണം. യഥാര്‍ത്ഥ കാരണത്തെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഗള്‍ഫ് സുരക്ഷയുമായി ബന്ധപ്പെട്ട ഏത് കാര്യവും ഇരുന്ന ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ തയ്യാറാണ്. എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദേശിക ആജ്ഞകള്‍ ഖത്തര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles