Current Date

Search
Close this search box.
Search
Close this search box.

അല്‍ഖോബാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക പരീക്ഷ സംഘടിപ്പിച്ചു

അല്‍ഖോബാര്‍:തനിമ അല്‍ഖോബാര്‍ ഘടകത്തിന്റെ കീഴില്‍  ഖോബാറിന്റെ വ്യത്യസ്ത മേഖലകളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നടന്നു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളുടെ വാര്‍ഷിക പരീക്ഷ നടന്നു. സൂറത്തുല്‍ ബഖറയുടെ 196 മുതല്‍ 245 വരെയുള്ള ആയത്തുകളായിരുന്നു പാഠഭാഗം.  വിവിധ  സെന്ററുകളില്‍ നിന്നായി 60 പഠിതാക്കള്‍ പരീക്ഷ എഴുതി. മാര്‍ച്ച് അവസാന വാരത്തില്‍ പരീക്ഷ റിസള്‍ട് പ്രഖ്യാപിക്കും. പ്രവാസി മലയാളികള്‍ക്കിടയില്‍ ഖുര്‍ആന്‍ പഠനത്തിന് കൂടുതല്‍ പഠന സെന്ററുകള്‍ തുടങ്ങുമെന്നും  ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോഡിനേറ്റര്‍ ഹുസൈന്‍ പാലത്തിങ്കല്‍ അറിയിച്ചു. അബ്ദുല്ല മാസ്റ്റര്‍, നിയാസ് ചിറക്കര, ഖദീജ ഉമര്‍ഫാറൂഖ്, ബുഷ്‌റ സലാഹുദ്ധീന്‍, റംല ഹംസ എന്നിവര്‍ പരീക്ഷക്ക് നേതൃത്വം നല്‍കി.

 

Related Articles