Current Date

Search
Close this search box.
Search
Close this search box.

അല്‍ഖാഇദ നേതാവ് സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: സിറിയയിലെ അല്‍ഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ഫതഹ് അല്‍ശാം ഫ്രണ്ടിന്റെ നേതാവ് കഴിഞ്ഞദിവസം നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ഇദിലിബ് മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഈജിപ്തുകാരനായ അബൂ ഫറാജ് എന്നറിയപ്പെടുന്ന അഹമദ് സലാമ മബ്‌റൂഖ് എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്ന് ഫതഹ് അല്‍ശാം ഫ്രണ്ട് ടെലഗ്രാമിലൂടെ അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. തങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അവകാശപ്പെട്ടു.  1956 ല്‍ കെയ്‌റോയിലെ അതിര്‍ത്തി പ്രദേശത്ത് ജനിച്ച മബുറൂഖ് അല്‍ഖാഇദയുടെ നേതാവും ഫതഹ് അല്‍ശാം ഫ്രണ്ടിന്റെ സായുധസേനാഗംവുമായിരുന്നു.

ഉസാമ ബിന്‍ലാദനുമായി അടുത്തബന്ധംപുലര്‍ത്തിയിരുന്ന അല്‍ഖാഇദയുടെ സിറിയിലെ പ്രധാനപ്പെട്ട ഒരു നേതാവായിരുന്നു മബുറൂഖെന്നും ഇദ്ദേഹത്തെ ലക്ഷ്യമാക്കി ഇദ്‌ലിബിനു സമീപം അമേരിക്ക വ്യോമാക്രമണം നടത്തിയതായും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നത് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ഖാഇദയുടെ ആക്രണണങ്ങള്‍ തകര്‍ക്കാനും ഇവരുടെ ഭീഷണിക്ക് തടയിടാനുമായി അമേരിക്കന്‍ സൈന്യം ഇവരുടെ കൂടുതല്‍ നേതാക്കളെ ലക്ഷ്യമാക്കിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫതഹ് അല്‍ ശാം നേരത്തെ അറിയപ്പെട്ടിരുന്നത് അല്‍നുസ്‌റ ഫ്രണ്ട് എന്നായിരുന്നു.

 

 

Related Articles