Current Date

Search
Close this search box.
Search
Close this search box.

അല്‍അഖ്‌സയുടെ താഴ്ഭാഗത്തും സമീപത്തുമായി 63 ഇസ്രയേല്‍ തുരങ്കങ്ങള്‍

ബൈറൂത്ത്: മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തും താഴ്ഭാഗത്തുമായി ഇസ്രയേല്‍ നിര്‍മിച്ച് 63 തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അല്‍ഖുദ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ അതിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു. മസ്ജിദുല്‍ അഖ്‌സക്ക് കീഴിലും സമീപ പ്രദേശങ്ങളിലുമായി ഇസ്രയേല്‍ പണിയുന്ന ‘ജൂത നഗരത്തിന്റെ’ അവിഭാജ്യ ഘടകമായി ഈ തുരങ്കങ്ങളെ മാറ്റുന്നതിന് അവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ഇസ്രയേല്‍ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ യാസീന്‍ ഹമൂദ് പറഞ്ഞു. ‘അഖ്‌സക്ക് മേല്‍ ഒരു കണ്ണ്’ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ റിപോര്‍ട്ട് ലബനാനിലെ ബൈറൂത്തില്‍ സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേല്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അല്‍അഖ്‌സ നിലകൊള്ളുന്ന പ്രദേശത്തിന്റെ അറബ് -ഇസ്‌ലാമിക പ്രകൃതത്തിന് മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള വമ്പിച്ച ജൂതവല്‍കരണ പദ്ധതികളുമായി അവര്‍ മുന്നോട്ടു പോവുകയാണെന്നും ഹമൂദ് പറഞ്ഞു. 2015ല്‍ ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സക്ക് നേരെ നടത്തിയ കയ്യേറ്റങ്ങളെ കുറിച്ചും റിപോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. അതനുസരിച്ച് 10766 കുടിയേറ്റക്കാരും സൈനികരും മസ്ജിദില്‍ അതിക്രമമിച്ചു കടക്കുകയും 2260 ഖുദ്‌സ് നിവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖുദ്‌സ് നഗരത്തില്‍ നിന്നും അവിടത്തുകാരെ ആട്ടിയിറക്കി ജൂതവല്‍കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും റിപോര്‍ട്ട് വിവരിക്കുന്നു. ഖുദ്‌സ് നിവാസികലില്‍ 37 ശതമാനമാണ് ഫലസ്തീനികള്‍. നഗരത്തില്‍ 1967ല്‍ 60,000 ക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2014ല്‍ അത് 12,400 ചുരുങ്ങിയിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles