Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആരോഗ്യവാനാണ് ഞാന്‍: ഖറദാവി

ദോഹ: തനിക്ക് മസ്തിഷ്‌കാഘാതം ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പ്രതികരിച്ചു. ഖറദാവിയുടെ ടിറ്റര്‍ അക്കൗണ്ടിലും വെബ്‌സൈറ്റിലും പണ്ഡിതവേദി സൈറ്റിലുമാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ”ജീവിതവും മരണവും, ആരോഗ്യവും രോഗവുമെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതോടൊപ്പം ഒരു കാര്യം ഉണര്‍ത്തട്ടെ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. ഓഫീസില്‍ എന്റെ ജോലികളില്‍ വ്യാപൃതനാണ് ഞാന്‍. അല്ലാഹുവിനാണ് സര്‍വസ്തുതിയും.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഖറദാവിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചില അറബ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സൗഖ്യത്തിനായി പ്രാര്‍ഥിക്കാനും റിപോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles