Current Date

Search
Close this search box.
Search
Close this search box.

അലപ്പോ; രക്ഷാസമിതിക്ക് നേരെ വിമര്‍ശനവുമായി 220 സംഘടനകള്‍

ന്യൂയോര്‍ക്ക്: സിറിയയിലെ അലപ്പോയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കാത്തില്‍ യു.എന്‍ രക്ഷാസമിതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇരുന്നൂറില്‍ പരം സംഘടനകള്‍ രംഗത്ത്. രക്ഷാസമിതിക്ക് പകരം ഐക്യരാഷ്ട്രസഭ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അവ ആവശ്യപ്പെട്ടു. മാനുഷിക സഹായ രംഗത്തും മനുഷ്യാവകാശ മേഖലയിലും പ്രവര്‍ത്തിക്കുന്ന 223 എന്‍.ജി.ഒ-കളാണ് ഇതുസംബന്ധിച്ച ആഹ്വാനത്തില്‍ വ്യാഴാഴ്ച്ച ന്യൂയോര്‍ക്കില്‍ ഒപ്പുവെച്ചിരിക്കുന്നത്. അലപ്പോയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട രക്ഷാസമിതി സിറിയക്കാരെ കൈവെടിഞ്ഞിരിക്കുയാണെന്ന് അത് അഭിപ്രായപ്പെട്ടു.
അലപ്പോയിലും സിറിയയിലെ മറ്റ് പ്രദേശങ്ങളിലുമുള്ള ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുന്നിന് 193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭ പൊതുസഭയുടെ അടിയന്തിര യോഗം വിളിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ ഹാജരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അവ ആഹ്വാനം ചെയ്തു. 45 രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളാണ് അതില്‍ ഒപ്പവെച്ചിരിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകള്‍ അക്കൂട്ടത്തിലുണ്ട്.

Related Articles