Current Date

Search
Close this search box.
Search
Close this search box.

അലപ്പോ; കാഴ്ച്ചക്കാരായി നില്‍ക്കരുതെന്ന് മുസ്‌ലിംകളോട് ലോക മുസ്‌ലിം പണ്ഡിതവേദി

ദോഹ: അലപ്പോയിലെ കൂട്ടകുരുതിക്ക് നേരെ ലോകം സ്വീകരിച്ചിരിക്കുന്ന നിഷ്‌ക്രിയത്വത്തെ ശക്തമായി അപലപിച്ചു കൊണ്ട് ലോക മുസ്‌ലിം പണ്ഡിതവേദിയുടെ പ്രസ്താവന. അവിടെ നടക്കുന്ന വംശീയ ഉന്മൂലനത്തിന് നേരെ കാഴ്ച്ചക്കാരുടെ നിലപാട് സ്വീകരിക്കരുതെന്ന് പണ്ഡിതവേദി ഒ.ഐ.സിയിലെ അറബ് ലീഗിലെയും അംഗരാഷ്ട്രങ്ങളോടും ലോക മുസ്‌ലിംകളോടും ആവശ്യപ്പെട്ടു. സഹോദരന്‍മാരെന്ന നിലയില്‍ അവരെ സഹായിക്കേണ്ട ബാധ്യത ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മുസ്‌ലിംകള്‍ക്കുണ്ടെന്നും പ്രസ്താവന ഓര്‍മപ്പെടുത്തി.
ആക്രമണങ്ങളില്‍ നിന്ന് സിവിലിയന്‍മാര്‍ക്ക് സംരക്ഷണം നല്‍കാനും യുദ്ധകുറ്റം പോലുള്ള അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും അന്താരാഷ്ട്ര സംഘടനകളോടും വേദികളോടും പ്രസ്താവന ആവശ്യപ്പെട്ടു. അലപ്പോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരെ സഹായിക്കാനാവശ്യപ്പെട്ട് ഫത്‌വകള്‍ പുറപ്പെടുവിക്കാനും മുസ്‌ലിം പണ്ഡിതന്‍മാരോടും പ്രബോധകരോടും പണ്ഡിതവേദി ആവശ്യപ്പെട്ടു. അലപ്പോയിലെ സംഭവവികാസങ്ങളിലുള്ള രോഷത്തിന്റെ ദിനമായി അടുത്ത വെള്ളിയാഴ്ച്ച ആചരിക്കാനും പ്രസ്താവന ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles