Current Date

Search
Close this search box.
Search
Close this search box.

അലപ്പോയെ രക്തത്തില്‍ മുക്കി റഷ്യ-സിറിയ ആക്രമണം തുടരുന്നു

ദമസ്‌കസ്: റഷ്യയും ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യവും അലപ്പോ നഗരം ലക്ഷ്യമാക്കി നടത്തുന്ന വ്യോമാക്രമണങ്ങള്‍ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഞായറാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് 85 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയു കൂടുതല്‍ ആളുകളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. പരിക്കേറ്റവരുടെ ആധിക്യവും സൗകര്യങ്ങളുടെ പരിമിതിയും കാരണം നഗരത്തിലെയും സമീപത്തെയും ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമനിവാസികളോട് തങ്ങളുടെ വീടുകള്‍ക്ക് മുകളില്‍ സിറിയന്‍ ഭരണകൂടത്തെ കുറിക്കുന്ന പതാക ഉയര്‍ത്തുകയാണെങ്കില്‍ ആക്രമണം അവസാനിപ്പിക്കാമെന്ന് നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ വഴിയാണ് പ്രസ്തുത നോട്ടീസ് വിതരണം ചെയ്തിരിക്കുന്നത്. റഷ്യയും സിറിയയും നടത്തുന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ആക്രമണത്തിന് ഉപയോഗിച്ച ഫോസ്ഫറസ് ബോംബുകള്‍ ഗ്രാമങ്ങള്‍ കത്തിയെരിയുന്നതിന് കാരണമായിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles