Current Date

Search
Close this search box.
Search
Close this search box.

അലപ്പോയുടെ പേരില്‍ ലോകം ലജ്ജിക്കേണ്ടി വരും: ഫ്രഞ്ച് പ്രസിഡന്റ്

വെന്റോറ്റിന്‍ (ഇറ്റലി): വടക്കന്‍ സിറിയയിലെ അലപ്പോ നഗരത്തിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ പേരില്‍ ലജ്ജിക്കേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്റ് വ്യക്തമാക്കി. ”അവിടത്തെ സംഘട്ടനങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. സിറിയയില്‍ സംഭവിക്കുന്നതിനെയും അലപ്പോയിലെ പ്രതിസന്ധിയെയും കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്. അതിന് നേര്‍ക്ക് ഒന്നും ചെയ്തില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ പേരില്‍ ലജ്ജിക്കേണ്ടി വരും.” എന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റിന്‍സി എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അലപ്പോയില്‍ സംഭവിക്കുന്നത് ധാര്‍മികാധപതനവും രാഷ്ട്രീയ പരാജയവുമാണെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറിയുടെ മാനുഷികകാര്യ ഡയറക്ടര്‍ സ്റ്റീഫന്‍ ഒബ്രിയാന്‍ പറഞ്ഞിരുന്നു. ഉപരോധത്തില്‍ കഴിയുന്ന അലപ്പോയില്‍ ആയിരക്കണക്കിന് സാധാരണക്കാരായ ആളുകള്‍ അവശ്യസാധനങ്ങളുടെ അഭാവത്തില്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്. ‘ഭീകരമായ’ അവസ്ഥ എന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം അവിടത്തെ സ്ഥിതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Related Articles