Current Date

Search
Close this search box.
Search
Close this search box.

അലപ്പോയുടെ പൂര്‍ണ നിയന്ത്രണത്തിനായുള്ള പോരാട്ടം തുടങ്ങിയെന്ന് സിറിയന്‍ പ്രതിപക്ഷം

അലപ്പോ: സിറിയയിലെ അലപ്പോ നഗരത്തിന്റെ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള പോരാട്ടം ആരംഭിച്ചതായി ഫത്ഹ് സൈന്യം അടക്കമുള്ള സിറിയന്‍ സായുധ പ്രതിപക്ഷ ഗ്രൂപ്പുകളും പ്രഖ്യാപിച്ചു. സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്ന അലപ്പോ നഗരത്തിന്റെ പടിഞ്ഞാറന്‍ കവാടം തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ ഗ്രൂപ്പുകള്‍ വ്യക്തമാക്കി. ആയുധങ്ങളും വസ്ത്രങ്ങളും അടക്കം ഉപേക്ഷിച്ചാണ് സിറിയന്‍ സൈന്യം അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് ഫോട്ടോകള്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ക്ക് സഹായം എത്തുന്ന വഴി തടയാന്‍ ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായും സായുധ പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് ഹിസ്ബുല്ല പോരാളികള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം സിറിയന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ പത്തോളം സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles