Current Date

Search
Close this search box.
Search
Close this search box.

അലപ്പോയിലെ വ്യോമാക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജര്‍മനിയില്‍ കൂറ്റന്‍ റാലി

ബര്‍ലിന്‍: സിറിയന്‍ ഭരണകൂടവും റഷ്യയും അലപ്പോയില്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പക്കണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മന്‍ തലസ്ഥാനമമായ ബര്‍ലിനില്‍ കൂറ്റന്‍ റാലി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മാത്രം 500ലധികരം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബര്‍ലിനിലെ ക്രൂസ്ബര്‍ഗ് ജില്ലയിലാണ് റാലി നടത്തിയത്. ‘അലപ്പോയെ സംരക്ഷിക്കുക’, ‘അലപ്പോ കത്തുന്നു’, ‘അസദും പുടിനും നിര്‍ത്തുക’, ‘റഷ്യ സിവിലിയന്മാര്‍ക്കെതിരെയുള്ള ബോംബാക്രമണം നിര്‍ത്തുക’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി.
സിറയയില്‍ നിന്നുള്ള നിരവധി അഭയാര്‍ഥികള്‍ക്കൊപ്പം ധാരാളം ജര്‍മനിക്കാരും ആക്ഷന്‍ ഫോര്‍ സിറിയ തുടങ്ങിയ സിറിയന്‍ എന്‍.ജി.ഒകളും റാലിയില്‍ അണിനിരന്നു. 275000ത്തോളം പേര്‍ അലപ്പോയില്‍ ഉപരോധത്തില്‍ കുടുങ്ങിക്കിടക്കുന്നതായും വന്‍ മാനുഷിക ദുരന്തമാണ് ഇവിടെ നടക്കുന്നതെന്നും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ പറഞ്ഞു. കനത്ത ബോംബാക്രമണം അവസാനിപ്പിക്കുന്നതിന് അന്തര്‍ദേശീയ സമൂഹത്തിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും കുടുങ്ങികിടക്കുന്ന ആയിരകണക്കിന് സിവിലിയന്മാര്‍ക്ക് മാനുഷിക പരിഗണന ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 19 മുതല്‍ അലപ്പോയില്‍ അസദ് ഭരണകൂടം നടത്തുന്ന ശക്തമായ ആക്രമണത്തില്‍ 100 കുട്ടികള്‍ ഉള്‍പ്പെടെ 500 ലധികംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  അഞ്ചു വര്‍ഷത്തെ സംഘര്‍ഷത്തിനിടയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 470000 ലധികമായതായി ബൈറൂത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ‘സിറിയന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച്’ വ്യക്തമാക്കി.

Related Articles