Current Date

Search
Close this search box.
Search
Close this search box.

അലപ്പോയിലെ പാവങ്ങള്‍ക്ക് പോപിന്റെ വക ഒരു ലക്ഷം യൂറോ

റോം: സിറിയയുടെ വടക്കന്‍ നഗരമായ അലപ്പോയിലെ പാവങ്ങളെ സഹായിക്കുന്നതിന് പോപ് ഫ്രാന്‍സിസ് ഒരു ലക്ഷം യൂറോ സംഭാവന നല്‍കി. വത്തിക്കാന്‍ വക്താവ് പലോമ ഗാര്‍സ്യ ഓവ്‌ജെറോ ആണ് ഇക്കാര്യം അറിയിച്ചത്. പോപിന്റെ ചാരിറ്റി ഫണ്ടില്‍ നിന്നാണ് അലപ്പോയിലെ ദുരിതബാധിതകര്‍ക്ക് ഈ തുക അനുവദിച്ചിരിക്കുന്നത്.
ആറ് വര്‍ഷം മുമ്പ് സിറിയയില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അവിടത്തെ ഏറ്റവും ജനവാസമുള്ള നഗരമായിരുന്നു അലപ്പോ. എന്നാല്‍ യുദ്ധം നഗരത്തെ നശിപ്പിച്ചിരിക്കുകയാണിപ്പോള്‍. യുദ്ധം കാരണം ആയിരക്കണക്കിനാളുകള്‍ അവിടെ നിന്നും കുടിയിറക്കപ്പെട്ടിട്ടുമുണ്ട്.

Related Articles