Current Date

Search
Close this search box.
Search
Close this search box.

അലപ്പോയിലെ ടിറ്റര്‍ ബാലികക്ക് എര്‍ദോഗാന്‍ തുര്‍ക്കി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

അങ്കാറ: സിറിയയിലെ അലപ്പോ നഗരം ഉപരോധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ നടത്തിയ ട്വീറ്റുകളിലൂടെ ‘അലപ്പോയിലെ ടിറ്റര്‍ ബാലിക’യെന്ന് പ്രസിദ്ധയായ ബാനാ അല്‍ആബിദിനും കുടുംബാംഗങ്ങള്‍ക്കും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ തുര്‍ക്കി പൗരത്വം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. അങ്കാറയിലെ പ്രസിഡന്റ് കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാനായുടെ പിതാവും ചെറിയ സഹോദരനും ഏതാനും തുര്‍ക്കി ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉപരോധിക്കപ്പെട്ട അലപ്പോ നഗരത്തില്‍ നിന്നും സിവിലിയന്‍മാരെയും വഹിച്ചു കൊണ്ടുള്ള ബസ്സിലാണ് സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്ത് കഴിഞ്ഞ ഡിസംബറില്‍ ബാനാ എത്തിയത്. റഷ്യയുടെയും തുര്‍ക്കിയുടെയും മേല്‍നോട്ടത്തില്‍ സിറിയന്‍ ഭരണകൂടത്തിനും പ്രതിപക്ഷത്തിനും ഇടയിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു സിവിലിയന്‍മാരെ അലപ്പോ നഗരത്തിന് പുറത്തെത്തിച്ചത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള മുപ്പത് ലക്ഷത്തിലേറെ അഭയാര്‍ഥികളെ സ്വീകരിച്ച തുര്‍ക്കിയിലാണ് ഇപ്പോള്‍ കുടുംബത്തോടൊപ്പം ബാനാ കഴിയുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള മാതാവ് ഫാതിമയുടെ സഹായത്തോടെയാണ് ബാനാ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. സിറിയയിലെ യുദ്ധഭീതി പ്രകടമാക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ കൊച്ചുബാലികയുടെ ട്വിറ്ററിലൂടെ ലോകം കണ്ടു.

Related Articles