Current Date

Search
Close this search box.
Search
Close this search box.

അലപോ ഉപരോധം മധ്യകാല നൂറ്റാണ്ടിനെയാണ് ഓര്‍മപ്പെടുത്തുന്നത്: ഒബാമ

വാഷിംഗ്ടണ്‍: സിറിയന്‍ ഭരണകൂടവും സഖ്യകക്ഷികളും അലപോക്ക് മേല്‍ ഏര്‍പെടുത്തിയിരിക്കുന്ന ഉപരോധം മധ്യകാല നൂറ്റാണ്ടിനെയാണ് ഓര്‍മപ്പെടുത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അലപോയില്‍ സിറിയന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ റഷ്യക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തീഷ്ണമായ ആക്രമണങ്ങളും ജനങ്ങളെ പട്ടിണിക്കിടുന്നതും അവസാനിപ്പിക്കണമെന്ന ഉടമ്പടി സിറിയന്‍ ഭരണകൂടവും സഖ്യകക്ഷികളും ലംഘിച്ചിരിക്കുകയാണെന്നും പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒബാമ വ്യക്തമാക്കി.
നിരായുധരായ സിവിലിയന്‍മാര്‍ക്ക് നേരെ നടത്തുന്ന പച്ചയായ ആക്രമണങ്ങളും വിശപ്പുകൊണ്ട് പൊറുതിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ആഹാരം നിഷേധിക്കലും സിറിയന്‍ ഭരണകൂടത്തിന്റെ ദുഷ്ടതയാണ് പ്രതിഫലിപ്പിക്കുന്നത്. ലോകം അതിനെ അപലപിക്കേണ്ടതുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചു.

Related Articles