Current Date

Search
Close this search box.
Search
Close this search box.

അറാകാനിലെ റോഹിങ്ക്യന്‍ ഗ്രാമം ലോക മുസ്‌ലിംകളുടെ സഹായത്തിനായി കേഴുന്നു

യാങ്കൂണ്‍: കൈവശമുള്ള ഭക്ഷ്യവിഭവങ്ങള്‍ തീരുകയും മ്യാന്‍മര്‍ സൈന്യത്തിന്റെയും തീവ്ര ബുദ്ധ സംഘങ്ങളുടെയും ഉപരോധം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മരണത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ അറാകാനിലെ ഒരു ഗ്രാമം ലോക മുസ്‌ലിംകളോട് കേഴുന്നു. അക്യാബ് നഗരത്തിലെ ഒരു തീരദേശ ഗ്രാമവാസികളാണ് തങ്ങള്‍ മരണത്തിന്റെ വക്കിലാണെന്ന് പറയുന്നത്. ഉപരോധം കാരണം കുടുംബം പുലര്‍ത്തിയിരുന്നവര്‍ക്ക് തൊഴില്‍ കണ്ടെത്താനോ മത്സ്യബന്ധനം നടത്താനോ സാധിക്കാത്തതിനാല്‍ 1800 ഓളം ആളുകള്‍ -അതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്- മഹാദുരന്തത്തിന്റെ വക്കിലാണെന്നും ഒരു ഗ്രാമവാസിയെ ഉദ്ധരിച്ച് അറാകാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഉപരോധിക്കപ്പെട്ടിരിക്കുന്ന തങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കാനും മത്സ്യബന്ധനത്തിന് പോകുന്നതിനായി ഉപരോധം ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ സഹായം ലഭ്യമാക്കുകയോ ചെയ്യാനാണ് ലോകത്തെ മുസ്‌ലിംകളോട് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്.
മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിക്കുന്നതിന് മ്യാന്‍മര്‍ സൈന്യം വിലക്കേര്‍പ്പെടുത്തിയതിനാല്‍ മുക്കുവന്‍മാരില്ലാത്ത ഒഴിഞ്ഞ അവിടത്തെ തീരപ്രദേശത്തിന്റെ വീഡിയോ ക്ലിപ്പും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. മറ്റ് ഭക്ഷണ വസ്തുക്കളൊന്നും ഇല്ലാത്ത നിര്‍ബന്ധിതാവസ്ഥയില്‍ രാത്രിസമയത്ത് രഹസ്യമായി മത്സ്യബന്ധനത്തിന് ശ്രമിച്ച റോഹിങ്ക്യകളെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ട് പറഞ്ഞു.

Related Articles