Current Date

Search
Close this search box.
Search
Close this search box.

അറസ്റ്റ് കാമ്പയിന്‍; സൗദി നേതൃത്വത്തിന് ട്രംപിന്റെ പ്രശംസ

വാഷിംഗ്ടണ്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലും തനിക്കുള്ള വിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അവരിരുവരും ചെയ്യുന്നതിനെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. സൗദി രാജകുമാരന്‍മാരടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ അഴിമതി ആരോപണത്തിന്റെ പേരില്‍ സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ടിറ്ററിലൂടെയുള്ള പ്രതികരണത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. കര്‍ശന നടപടിക്ക് വിധേയരാക്കപ്പെട്ട അവരിലെ ചിലര്‍ വര്‍ഷങ്ങളായി രാജ്യത്തെ ഊറ്റിക്കൊണ്ടിരിക്കുകയാണെന്നും മറ്റൊരു ട്വീറ്റില്‍ ട്രംപ് പറഞ്ഞു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രൂപീകരിക്കപ്പെട്ട അഴിമതി വിരുദ്ധ കമ്മറ്റി മന്ത്രിമാരും മുന്‍മന്ത്രിമാരും ബിസിനസ് പ്രമുഖരുമടക്കമുള്ള നിരവധി ആളുകളെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles