Current Date

Search
Close this search box.
Search
Close this search box.

അറസ്റ്റിലായ കുര്‍ദ് നേതാവിനെ ചെക് റിപ്പബ്ലിക് വിട്ടയച്ചു; എതിര്‍പ്പറിയിച്ച് തുര്‍ക്കി

അങ്കാറ: അറസ്റ്റിലായിരുന്ന സിറിയയിലെ പ്രമുഖ ഖുര്‍ദ് നേതാവിനെ ചെക് റിപ്പബ്ലിക് വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കുര്‍ദ് വിമത നേതാവായ സാലിഹ് മുസ്ലിമിനെ ഇന്റര്‍പോള്‍ അറസ്റ്റു ചെയ്തിരുന്നത്. തുര്‍ക്കിയുടെ റെഡ് ലിസ്റ്റില്‍ ഉള്ളയാളായിരുന്നു സാലിഹ്.

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ നിന്നും ചെക് റിപ്പബ്ലിക് വിട്ടയച്ചത്. ഇതോടെ ചെക് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന വാദവുമായി തുര്‍ക്കി രംഗത്തെത്തി. സിറിയയിലെ കുര്‍ദ് തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (പി.വൈ.ഡി)യുടെ മുന്‍ നേതാവായിരുന്നു സാലിഹ് സല്‍മാന്‍. ശനിയാഴ്ച ചെക് തലസ്ഥാനമായ പരാഗ്വയില്‍ വച്ചാണ് അദ്ദേഹത്തെ ഇന്റര്‍പോള്‍ അറസ്റ്റു ചെയ്തത്.

ഇന്റര്‍പോള്‍ ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കണ്ടാല്‍ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട് നോട്ടീസയച്ചിരുന്നു. മൂന്നു ദിവസം കസ്റ്റഡിയില്‍  വച്ചതിനു ശേഷം ചെക് കോടതി സാലിഹിനെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു. ചോദ്യം ചെയ്യലുമായി അദ്ദേഹം സഹകരിച്ചു എന്നു പറഞ്ഞാണ് വിട്ടയച്ചത്.

അദ്ദേഹത്തെ തുര്‍ക്കിക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതോടെ ചെക് റിപ്പബ്ലിക് തീവ്രവാദത്തെ പിന്താങ്ങുന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണുണ്ടായതെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രധാനമന്ത്രി ബെകിര്‍ ബൊസ്ദാഗ് പറഞ്ഞു. അദ്ദേഹത്തെ വിട്ടയച്ചതിനെത്തുടര്‍ന്ന് കോടതിക്കു മുന്നില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

 

Related Articles