Current Date

Search
Close this search box.
Search
Close this search box.

അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ആദിത്യനാഥിന്റെ ഉത്തരവ്

ലഖ്‌നോ: സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് പോലീസിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കാലി കള്ളക്കടത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനും അദ്ദേഹം ഉത്തരവിട്ട അദ്ദേഹം അത്തരം കേസുകളില്‍ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കരുതെന്നും നിര്‍ദേശിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളെയാണ് ഇത് ബാധിക്കുകയെന്ന് ഓഫീസര്‍മാര്‍ പറയുന്നു.
വരാണസി, ആഗ്ര, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് അറവുശാലകള്‍ പൂട്ടിച്ചിരുന്നു. സംസ്ഥാനത്തുടനീളം പരിശോധനകള്‍ നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടുമെന്നുള്ളത് ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്ള ഒന്നായിരുന്നു. അതേസമയം തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാവ് അമിത് ഷാ പറഞ്ഞത് അറവുശാലകള്‍ അടച്ചുപൂട്ടലാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു.

Related Articles