Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തെ സമ്പന്നരുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു

ന്യൂയോര്‍ക്ക് സിറ്റി: 2018ലെ അറബ് ലോകത്തെ സമ്പന്നരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. സൗദിയിലെ കോടീശ്വരന്മാരെ ഒഴിവാക്കിയാണ് മാഗസിന്‍ ലിസറ്റ് പ്രസിദ്ധീകരിച്ചത്. അഴിമതിയുടെ പേരില്‍ സൗദി രാജകുടുംബത്തിലെ ഉന്നതരെ പിടികൂടിയ സാഹചര്യത്തിലാണ് സൗദി രാജകുടുംബാംഗങ്ങളെയും വ്യവസായികളായ കോടീശ്വരന്മാരെയും സര്‍വേയില്‍ നിന്നും ഒഴിവാക്കിയത്.

ഫോബ്‌സ് മാഗസിന്റെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും ധനികരായ അറബികളുടെ സമ്പത്ത് 76.7 ബില്യണ്‍ ഡോളറാണ്. 31 അറബികള്‍ക്കിടയില്‍ വിഭജിച്ചു കിടക്കുകയാണിത്.

ഈജിപ്തിലെ വ്യവസായിയായ നസീഫ് സാവിരിസ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 6.6 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. തുടര്‍ന്നുള്ള ആറു സ്ഥാനക്കാര്‍ യു.എ.ഇയില്‍ നിന്നുള്ളവരാണ്. യു.എ.ഇയിലെ അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ ഗുറൈര്‍ രണ്ടാം സ്ഥാനത്തും മാജിദ് അല്‍ ഫുതൈം മൂന്നാം സ്ഥാനത്തുമാണ്. യഥാക്രമം 5.9, 4.6 ബില്യണ്‍ ഡോളറുകളാണ് ഇവരുടെ ആസ്തി. 1.5 ബില്യണ്‍ ഡോളറുമായി ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി പട്ടികയില്‍ 21ാം സ്ഥാനത്തുണ്ട്. 1.2 ബില്യണുമായി കുവൈത്തിലെ ഖറാഫി സഹോദരന്മാരാണ് 23ാം സ്ഥാനത്തുള്ളത്. 2018 ഫെബ്രുവരി 9 മുതലുള്ള ഓഹരി സൂചികയും വിനിമയവും അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഫോബ്‌സ് അറിയിച്ചു.

 

 

Related Articles