Current Date

Search
Close this search box.
Search
Close this search box.

അറബ് മുസ്‌ലിം ഐക്യത്തിന് സൗദി രാജാവിന്റെ ആഹ്വാനം

റിയാദ്: അറബികളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച് നിര്‍ത്താനാണ് സൗദി ശ്രമിക്കുന്നതും താല്‍പര്യപ്പെടുന്നതുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വ്യക്തമാക്കി. മുസ്‌ലിം ഐക്യത്തിന് അനുഗുണമായ എല്ലാ ശ്രമങ്ങളെയും തന്റെ രാജ്യം പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ റമദാന്‍ മാസത്തിന്റെ ആരംഭത്തോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. സൗദി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പ്രസ്താവന സൗദി സാംസ്‌കാരിക – മാധ്യമ വകുപ്പ് മന്ത്രി അവാദ് ബിന്‍ സാലിഹ് അവാദാണ് വായിച്ചത്.
അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെ ശ്രമങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള (അറബ് ഇസ്‌ലാമിക ശ്രമങ്ങള്‍ ഏകീകരിക്കല്‍) നമ്മുടെ താല്‍പര്യത്തിന്റെയും നാമതിന് നല്‍കുന്ന പ്രാധാന്യത്തിന്റെയും തെളിവാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക ലോകത്തെ നേതാക്കള്‍ റിയാദില്‍ ഒരുമിച്ചു ചേര്‍ന്നത്. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും തീവ്രവാദത്തെയും ഇല്ലായ്മ ചെയ്യുന്നതിനും അതിന്റെ ഉപദ്രവങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള താല്‍പര്യമാണത് പ്രകടമാക്കുന്നത്. എന്നും കഴിഞ്ഞ ആഴ്ച്ച റിയാദില്‍ ചേര്‍ന്ന അറബ്, ഇസ്‌ലാമിക – അമേരിക്കന്‍ ഉച്ചകോടിയെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles