Current Date

Search
Close this search box.
Search
Close this search box.

അറബ് എംപിമാരെ പുറത്താക്കാന്‍ അനുവദിക്കുന്ന ബില്ലിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം

തെല്‍അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ നിന്നും അറബ് എം.പിമാരെ ഒഴിവാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബില്ലിന് അംഗീകാരം. ആകെ അംഗങ്ങളുടെ നാലില്‍ മൂന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടാല്‍ എംപിമാരെ സഭയില്‍ നിന്നും ഒഴിവാക്കാനുള്ള ബില്ലാണ് കഴിഞ്ഞ ദിവസം നെസറ്റ് അംഗീകരിച്ചത്. ഇതു പ്രകാരം ആകെ 120 അംഗങ്ങളുള്ള സംഭയില്‍ 90 പേര്‍ അംഗീകരിച്ചാല്‍ അംഗങ്ങളെ പുറത്താക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 62 പേര്‍ ബില്ലിന് അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ത്തത് 47 അംഗങ്ങളാണെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
വംശീയതക്ക് പ്രചോദനമാവുകയും ഭീകരതയെ പിന്തുണക്കുകയും ഇസ്രയേലിനെ ജനാധിപത്യ ജൂത രാഷ്ട്രമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതായി ഒരു എംപിക്കെതിരെ ആരോപണമുണ്ടായാല്‍ അയാളെ പുറത്താക്കാനുള്ള നിയമത്തിന് കഴിഞ്ഞ ഫെബ്രുവരില്‍ നെസറ്റിന് കീഴിലുള്ള നിയമ-ഭരണഘടനാ സമിതി അംഗീകാരം നല്‍കിയിരുന്നു. 120ല്‍ 90 അംഗങ്ങളുടെ പിന്തുണ ലഭിക്കണമെന്ന ഉപാധിയോടെയായിരുന്നു അത്.
ജനാധിപത്യത്തിന്റെയും ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഇടയിലെ ബന്ധത്തിന്റെ കറുത്ത ദിനമാണ് ഇതെന്ന് അറബ് എം.പിയായ അഹ്മദ് ത്വയ്യിബി പ്രതികരിച്ചു. അറബ് എംപിമാരെ ലക്ഷ്യം വെക്കുന്നതാണ് ഈ ബില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

Related Articles