Current Date

Search
Close this search box.
Search
Close this search box.

അറബ് ഉച്ചകോടി അറബ് സമാധാന നിര്‍ദേശം മുറുകെ പിടിക്കും

ഖുദ്‌സ്: 2002ലെ ബൈറൂത്ത് ഉച്ചകോടി മുന്നോട്ടുവെച്ച അറബ് സമാധാന നീക്കം അറബ് രാഷ്ട്രങ്ങള്‍ മുറുകെ പിടിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് നാളെ (ബുധന്‍) ജോര്‍ദാനിലെ ചാവുകടലിലിന് സമീപം നടക്കുന്ന അറബ് ഉച്ചകോടി ഊന്നല്‍നല്‍കും. ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുന്നതിനെ ഉച്ചകോടി എതിര്‍ക്കുമെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് വ്യക്തമാക്കി. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാത്ത രാജ്യങ്ങളോട് അത് ചെയ്യാന്‍ ഉച്ചകോടി ആവശ്യപ്പെടും. കിഴക്കന്‍ ഖുദ്‌സിനെ ഇസ്രയേല്‍ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഫലസ്തീന്‍ പ്രശ്‌നവും അറബ് – ഇസ്രയേല്‍ സംഘര്‍ഷവും ഉച്ചകോടിയിലെ പ്രധാന വിഷയമായിരിക്കുമെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles