Current Date

Search
Close this search box.
Search
Close this search box.

അറബി സാഹിത്യങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തകന്‍ ഡെനിസ് ജോണ്‍സന്‍ അന്തരിച്ചു

കെയ്‌റോ: സാഹിത്യ വിവര്‍ത്തകനും ബ്രിട്ടീഷ് സാഹിത്യകാരനുമായ ഡെനിസ് ജോണ്‍സണ്‍ ഡേവിസ് തന്റെ 95ാം വയസ്സില്‍ തിങ്കളാഴ്ച്ച കെയ്‌റോയില്‍ വെച്ച് അന്തരിച്ചു. ജീവിതത്തിന്റെ വലിയൊരു ഭാഗം അറബ് നാടുകളില്‍ വിവര്‍ത്തകനായിട്ടാണ് അദ്ദേഹം ചെലവഴിച്ചത്. പ്രമുഖ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നജീബ് മഹ്ഫൂസിന്റേതടക്കമുള്ള നിരവധി അറബി നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള അദ്ദേഹം അറബി സാഹിത്യങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പ്രമുഖരില്‍ ഒരാളാണ്.
അറബ് സംസ്‌കാരത്തിനും മറ്റ് സംസ്‌കാരങ്ങള്‍ക്കുമിടയില്‍ പാലം പണിത ഡെനിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളെ ആദരിച്ചു കൊണ്ട് ശൈഖ് സായിദ് ബുക് അവാര്‍ഡ് കമ്മറ്റി 2007ല്‍ അദ്ദേഹത്തെ കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തെരെഞ്ഞെടുത്തിരുന്നു. ഡെനിസ് ജോണ്‍സന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് സായിദ് അവാര്‍ഡ് കമ്മറ്റി അറബ് സംസ്‌കാരത്തിന് അദ്ദേഹം അര്‍പിച്ച സംഭാവനകളെ പ്രശംസിച്ചു. അറബ് സാഹിത്യങ്ങള്‍ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അദ്ദേഹം തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അനുശോചന കുറിപ്പില്‍ കമ്മറ്റി എടുത്തുപറഞ്ഞു.

Related Articles