Current Date

Search
Close this search box.
Search
Close this search box.

അറബി ഭാഷയും സംസ്‌കാരവും വിസ്മയിപ്പിക്കുന്നത്: സജീവ് നായര്‍

ദുബൈ. അറബി ഭാഷയും സംസ്‌കാരവും ഒരേ പോലെ വിസ്മയിപ്പിക്കുന്നതാണെന്നും കേരളം ഇന്ന് കാണുന്ന പുരോഗതിയുടെ വലിയ പങ്കും അറബ് നാടുകളുമായുള്ള ക്രിയാത്മക വിനിമയത്തിന്റെ സംഭാവനയാണെന്നും പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്റും ബ്രഹ്മ ബി.എല്‍.എസ്. ലേണിംഗ് ആന്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടിംഗ് മാനേജിംഗ് ഡയറക്ടറുമായ സജീവ് നായര്‍ അഭിപ്രായപ്പെട്ടു. ദോഹയിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ദുബൈ ഹോളിഡേ ഇന്‍ ഹോട്ടലില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡോ അറബ് വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുകയും സംരംഭകരും നിക്ഷേപകരുമൊക്കെ പുതിയ പദ്ധതികളുമായി മുന്നോട്ടുവരികയും ചെയ്യുമ്പോള്‍ അറബി ഭാഷയുടേയും ചരിത്രത്തിന്റേയും പ്രാധാന്യമേറിവരികയാണ്. ഗള്‍ഫ് മേഖലയില്‍ ജീവിക്കുന്നവര്‍ നിര്‍ബന്ധമായും അറബി ഭാഷയെ അടുത്തറിയുവാനും പ്രയോജനപ്പെടുത്തുവാനും ശ്രദ്ധിക്കണമമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബിസിനസ് സംരംഭങ്ങളുടെ വിജയകരമായ നടത്തിപ്പിനും സാംസ്‌കാരിക വിനിമയങ്ങളിലൂടെ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും ഇത് ഏറെ സഹായകരമാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖല സാമ്പത്തികവും സാമൂഹികമായും പ്രാധാന്യമേറുന്ന സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രസക്തി ഏറെയാണെന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച 99 ഐഡിയ ഫാക്ടറി സി.സി.ഡി. ചെയര്‍മാന്‍ മഞ്ചേരി നാസര്‍ പറഞ്ഞു. മതപരവും സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളിലൊക്കെ പ്രസക്തമായ അറബി ഭാഷയും ചരിത്രവും അടുത്തറിയുന്നത് കര്‍മരംഗത്ത് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വോഴ്‌സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര സ്വാഗതവും, മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

Related Articles