Current Date

Search
Close this search box.
Search
Close this search box.

അറബിക് ദിനമാചരിച്ചു

കിഴിശ്ശേരി: അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് കിഴിശ്ശേരി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പദനിര്‍മ്മാണം, കളറിംഗ്, ഖണ്ഡിക നിര്‍മ്മാണം എന്നീ മത്സരങ്ങളും ചാര്‍ട്ട് പ്രദര്‍ശനവും നടത്തി. അറബി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യ ഡയറക്ടര്‍ കെ.പി.ഷറഫുദ്ധീന്‍ ഉമര്‍, അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ എന്ന ലേഖനം മദ്‌റസ ലീഡര്‍ ഇ.പി. മുഹമ്മദ് ജസീല്‍ എന്നിവര്‍ അവതരിപ്പിച്ചു. മദ്‌റസാ അധ്യാപിക റസീന ടീച്ചര്‍ സമാപനവും ശാദിമിഹ്‌റാന്‍ പ്രാര്‍ത്ഥനയും നടത്തി.

Related Articles