Current Date

Search
Close this search box.
Search
Close this search box.

അറഫാത്തിന്റെ വിയോഗത്തിന് 13 വര്‍ഷം; ഓര്‍മ പുതുക്കി ഫലസ്തീനികള്‍

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ അനുരഞ്ജന നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ 13ാം ചരമവാര്‍ഷികം ആചരിച്ച് ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഫലസ്തീനികള്‍ തങ്ങളുടെ പ്രിയ നേതാവിന്റെ ഓര്‍മകള്‍ പുതുക്കി. ഫതഹ് പാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞ് മുഹമ്മദ് ദഹ്‌ലാന്‍ രൂപീകരിച്ച ഫതഹ് റിഫോര്‍മിസ്റ്റ് ആന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും അനുരഞ്ജന സമിതിയും സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദഹ്‌ലാന്റെ പാര്‍ട്ടിയും ഹമാസും കെയ്‌റോയില്‍ വെച്ച് ധാരണയിലെത്തിയിട്ടുണ്ടെന്ന് ദഹ്‌ലാന്റെ പാര്‍ട്ടി പ്രതിനിധിയായ മാജിദ് അബൂശമാല പറഞ്ഞു. ഫലസ്തീന്‍ അനുരഞ്ജനത്തിന്റെ കെട്ടിക്കിടന്ന വെള്ളം ചലിക്കാന്‍ തുടങ്ങിയിരിക്കുന്നു. അനുരഞ്ജനം പൂര്‍ണമായിരിക്കേണ്ടതും ഗസ്സക്ക് മേല്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വീകരിച്ച നടപടികള്‍ ഉപേക്ഷിക്കേണ്ടതും അനിവാര്യമാണ്. എന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ഹമാസ് നേതാവ് ഖലീല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പരിപാടിയില്‍ പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്. ഒരു കക്ഷിയെയും മാറ്റിനിര്‍ത്താതെയും ഒറ്റപ്പെടുത്താതെയും മുഴുവന്‍ ആളുകളുടെയും പങ്കാളിത്തത്തോടെ അനുരഞ്ജനം സാക്ഷാല്‍കരിക്കേണ്ടതുണ്ടെന്ന് ഹയ്യ പറഞ്ഞു.
2004 നവംബര്‍ 11നാണ് ഫ്രാന്‍സിലെ ആശുപത്രിയില്‍ വെച്ച് അറഫാത്ത് മരണപ്പെട്ടത്. പ്രാദേശികവും അന്തര്‍ദേശീയവുമായി അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ ഇന്നും നിലനില്‍ക്കുകയാണ്.

Related Articles