Current Date

Search
Close this search box.
Search
Close this search box.

അരിസോണയില്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായങ്ങള്‍ യു.എസ് അതിര്‍ത്തി സേന നശിപ്പിച്ചു

വാഷിങ്ടണ്‍: അരിസോണ മരുഭൂമിയില്‍ അഭയാര്‍ത്ഥികള്‍ക്കായി തയാറാക്കിയ സഹായങ്ങള്‍ യു.എസ് അതിര്‍ത്തി സേന നശിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും അപ്രതീക്ഷിതമായി എത്തിച്ചേരുന്ന കുടിയേറ്റക്കാര്‍ക്കായി ഒരുക്കിയ കുടിവെള്ള കണ്ടെയ്‌നറുകളാണ് യു.എസ് സേനാംഗങ്ങള്‍ മന:പൂര്‍വം നശിപ്പിച്ചത്.
ഇവിടെയെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് തണുപ്പുകാലത്ത് ചൂടുവെള്ളം നല്‍കാനും ദാഹിച്ചു വലഞ്ഞെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് കുടിവെള്ളം നല്‍കാനും സ്ഥാപിച്ച ടാങ്കുകളാണ് നശിപ്പിക്കപ്പെട്ടത്. അരിസോണ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളാണ് ഇക്കാര്യമറിയിച്ചത്.

മെക്‌സികോ അതിര്‍ത്തി കടന്ന് യു.എസിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് യു.എസ് സൈന്യത്തിന്റെ ക്രൂരത. ഇവിടെ അതിര്‍ത്തി കടന്നെത്തുന്നവരെ സൈന്യം പിടികൂടുകയും മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. 2012 -2015 കാലയളവില്‍ ഇവിടെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ 415 തവണയാണ് വെള്ളത്തിന്റെ കണ്ടെയ്‌നര്‍ തകര്‍ത്തതെന്നും സംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും സൈന്യം വെള്ളത്തിന്റെ ടാങ്കുകള്‍ കത്തിയുപയോഗിച്ച് നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അരിസോണയിലെ അരിവാക മരുഭൂമിയില്‍ 800 സ്‌ക്വയര്‍ മൈല്‍ ദൂരത്തില്‍ 3586 ഗാലണ്‍ വെള്ളത്തിന്റെ ടാങ്കുകളാണ് നശിപ്പിച്ചത്. ഇത് ഏകദേശം 13,574 ലിറ്റര്‍ വരുമെന്നാണ് കണക്ക്. യു.എസിന്റെ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ സംരക്ഷണ സൈന്യമാണ് ഇതെല്ലാം നശിപ്പിച്ചത്. കുടിവെള്ളത്തിനു പുറമേ ജീവന്‍ രക്ഷാ ഉപകരണങ്ങളും ഭക്ഷണങ്ങളും പുതപ്പുകളുമെല്ലാം സൈന്യം നശിപ്പിക്കാറുണ്ടെന്നും വളണ്ടിയര്‍മാര്‍ പറയുന്നു.

 

Related Articles