Current Date

Search
Close this search box.
Search
Close this search box.

അരങ്ങറിഞ്ഞ് യൂത്ത് ഫോറം ‘അഭിനയക്കളരി’

ദോഹ: യൂത്ത്‌ഫോറം ഡ്രാമാക്ലബ്ബിനു കീഴില്‍ അഭിനയം, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സംവിധാനം, തുടങ്ങിയവയില്‍ തല്‍പരരായവര്‍ക്ക് പരിശീലനക്കളരി സംഘടിപ്പിച്ചു. മുഴു ദിന ക്യാമ്പില്‍ ദോഹയിലെ പ്രശസ്ത സംവിധായകരും അഭിനേതാക്കളുമായ ഫിറോഷ് മൂപ്പന്‍, ക്രിഷ്ണനുണ്ണി, നൗഫല്‍ ഷംസ് തുടങ്ങിയവര്‍ പരിശീലനം നല്‍കി.
ആഹാര്യം, സ്വാത്വികം , വാചികം, ആംഗികം തുടങ്ങി വ്യത്യസ്ത ശീര്‍ഷകങ്ങളില്‍ പരിശീലന പരിപാടികള്‍ നടന്നു. നാടകം എന്ന കലയുടെ സാമൂഹിക ഇടപെടലുകളും സ്വാധീനവും എന്ന പരിശീലന സെഷന്‍ വ്യത്യസ്തത കൊണ്ട് മികവുറ്റതായി. നാടകമെന്നത് ആസ്വാദനത്തിനപ്പുറം അനീതിക്കെതിരായ സമരമുറയാണെന്ന് നൗഫല്‍ ശംസും സ്വയം കഥാപാത്രമായി അനുവാചകരുടെ മുഴുവന്‍ ശ്രദ്ദയും തന്നിലേക്കാവാഹിക്കുന്നിടത്താണ് ഒരു കലാകാരന്‍ പിറവിയെടുക്കുന്നതെന്ന് ഫിറോഷ് മൂപ്പനും കലയും കലാ കാരനും സമൂഹത്തിന്റെ ധര്‍പ്പണമാണെന്ന് കൃഷ്ണനുണ്ണിയും വിവിധ സെഷനുകളിലൂടെ ബോധ്യപ്പെടുത്തി. വിവിധ വിഷയങ്ങളിലായി ആറ് ചെറു സ്‌കിറ്റുകളുടെ രചനയും സംവിധാനവും കളരിയിലൂടെ അരങ്ങിലെത്തി. ദോഹയില്‍ നടക്കുന്ന വ്യത്യസ്ത നാടക മല്‍സര പരിപാടികളില്‍ യൂത്ത് ഫോറം നാടകവേദിയുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് കലാവിഭാഗം കണ്‍വീനര്‍ അനൂപ് അലി സ്വാഗത ഭാഷണത്തില്‍ അറിയിച്ചു. ദോഹയിലെ കലാകാരന്മാര്‍ക്ക് നല്ല പരിശീലനങ്ങളും മികച്ച അരങ്ങുകളും ഒരുക്കി പ്രവാസലോകത്തെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കാന്‍ യൂത്ത് ഫോറം പ്രതിജ്ഞബദ്ധമാണെന്നു യൂത്ത് ഫോറം സെക്രട്ടറി അസ്‌ലം ഈരാറ്റുപേട്ട സമാപന സംഗമത്തില്‍ പറഞ്ഞു. അനസ് എടവണ്ണ, ലുഖ്മാന്‍ കെ.പി, നിയാസ് മുഹമ്മദ്, തൗഫീഖ് അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles