Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയുടെ ഇടപെടൽ നിയമവിരുദ്ധവും ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്-റൂഹാനി

അമേരിക്കയുടെ ഇറാനുമായുള്ള ഇടപാടുകളിൽ നിന്നുള്ള പിന്മാറ്റം ഇസ്ലാമിക മൂല്യങ്ങളിൽ നിന്നും ഇറാൻ പിന്മാറാൻ കാരണമല്ലെന്നു ഇറാൻ പ്രസിഡണ്ട് റൂഹാനി. സ്റ്റേറ്റ് ലെവിവിഷ്യനിലൂടെ രാജ്യത്തോട് നടത്തിയ സംപ്രേഷനിലാണ് അദ്ദേഹം ഇത് പറഞ്ഞത്. അമേരിക്കയുടെ ഇടപെടൽ നിയമവിരുദ്ധവും ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ്. അതിനെ ആ രീതിയിൽ തന്നെ നേരിടാൻ ഇറാൻ സന്നദ്ധമാണ്. സമാധാന ആവശ്യങ്ങൾക്കും ഊർജ ആവശ്യത്തിനും യുറേനിയം സമ്പുഷ്‌ടീകരിക്കുന്നതിൽ നിന്നും പിറകോട്ടു പോകില്ല എന്നും റൂഹാനി ഉറപ്പിച്ചു പറഞ്ഞു.

അടുത്തിടെ അണ്വായുധ കരാറുകളിൽ കാര്യമായ പുരോഗതിയില്ല എന്ന കാരണം പറഞ്ഞു അമേരിക്ക ഇറാനുമായുള്ള കരാറിൽ നിന്നും സ്വയം പിന്മാറിയിരുന്നു. അന്താരാഷ്‌ട്ര സമൂഹം ഈ പിന്മാറ്റത്തെ കാര്യമായി പിന്തുണച്ചില്ല എന്നതും എടുത്തു പറയണം. വർഷങ്ങൾ തുടർന്ന് പോന്ന സാമ്പത്തിക ഉപരോധം നാടിനെ വല്ലാതെ ബാധിച്ചിരുന്നു. സാങ്കേതികതയുടെ കൈമാറ്റത്തിനും ഉപരോധം ഒരു കാരണമായിരുന്നു. എണ്ണ വിപണിയിലും ഈ ഉപരോധം നാടിനെ ബാധിച്ചിരുന്നു. അതിൽ നിന്നും ഒരു മാറി വരുന്ന സമയത്താണ് വീണ്ടും അമേരിക്ക പഴയ നിയലപാടിലേക്കു തിരിച്ചു പോയത് എന്നത് വീണ്ടും പ്രതിസന്ധി ഉണ്ടാക്കും എന്നിടത്താണ് പ്രസിഡന്റ് റൂഹാനി അമേരിക്കട്ടെ അതി ശക്തമായി വിമർശിച്ചത് എന്നത് ഒരു കീഴടങ്ങലിനു ഇറാൻ സന്നദ്ധമല്ല എന്ന് ഒരിക്കൽ കൂടെ വിളിച്ചു പറയുന്നു.

റൂഹാനിയുടെ നിലപാടിനെതീരെ ഇതുവരെ ഒരു പ്രതികരണവും അമേരിക്കയുടെ ഭാഗത്തു നിന്നും വന്നിട്ടില്ല.

Related Articles