Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയില്‍ ‘റാഡിക്കല്‍ ഇസ്‌ലാം’ പ്രയോഗത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ റാഡിക്കല്‍ ഇസ്‌ലാം എന്ന പ്രയോഗത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഭീകരതയെ കുറിക്കുന്നതിനായി ഈ പ്രയോഗം ഉപയോഗിക്കുന്നത്. അമേരിക്കന്‍ മുസ്‌ലിംകള്‍ മാത്രമല്ല വൈറ്റ്ഹൗസിലുള്ളവര്‍ പോലും ഈ പ്രയോഗത്തെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ സാമൂഹ്യഘടനക്കും ദേശീയസുരക്ഷക്കും ദോഷം ചെയ്യുന്ന പ്രയോഗമായിട്ടാണ് പലരും അതിനെ കാണുന്നത്.
ഡൊണാള്‍ഡ് ട്രംപ് തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അഭിമുഖങ്ങളിലും സോഷ്യല്‍മീഡിയ ഇടപെടലുകളിലുമെല്ലാം നിരന്തരം ആവര്‍ത്തിക്കുന്ന ഒരു പ്രയോഗമാണ് റാഡിക്കല്‍ ഇസ്‌ലാം എന്നുള്ളത്.
തങ്ങളുടെ എതിരാളികളെ ആക്രമിക്കാന്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ഡൊണാള്‍ഡ് ട്രംപിനെ പോലുള്ളവര്‍ അവ നമ്മുടെ ദേശീയ സുരക്ഷക്കും താല്‍പര്യങ്ങള്‍ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതം മനസ്സിലാക്കുന്നില്ലെന്ന് ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ – ഇസ്‌ലാമിക് റിലേഷന്‍ ഡയറക്ടര്‍ ഇബ്‌റാഹീം ഹൂപര്‍ പറഞ്ഞു. ഇത്തരം പൊള്ളയായ പ്രയോഗങ്ങളിലൂടെ തങ്ങളുടെ എതിരാളികളെ അടിച്ചിരുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഭീകരതയോടുള്ള സമീപനത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം വൈകാരിക പ്രയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles