Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ കോടതികളിലെ മൊസാദിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ലെറ്റ്‌നറുടെ പുസ്തകം

തെല്‍അവീവ്: അമേരിക്കന്‍ കോടതികളിലെ ജൂതരാഷ്ട്രത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ക്കെതിരായ കേസുകളില്‍ മൊസാദ് നടത്തുന്ന ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്ന ഇസ്രയേല്‍ അഭിഭാഷക നിറ്റ്‌സാന ദര്‍ഷന്‍ ലെറ്റ്‌നറുടെ പുസ്തകം പുറത്തിറങ്ങി. ഫലസ്തീന്‍ അതോറിറ്റി, ഇറാന്‍, ഹിസ്ബുല്ല, ഹമാസ്, ഉത്തര കൊറിയ എന്നിവക്കെതിരെ കേസ് നല്‍കുന്നതിന് പ്രവര്‍ത്തിച്ച ഷൂറാത് ഹാദീന്‍ എന്ന പ്രമുഖ ഇസ്രയേല്‍ ലോ സെന്റര്‍ മേധാവിയാണ് ലെറ്റ്‌നര്‍. ഇരയാക്കപ്പെട്ടവര്‍ അമേരിക്കന്‍ പൗരത്വം വഹിക്കുന്നവരാണെന്ന കാരണം കാണിച്ച് വെടിവെപ്പ്, സ്‌ഫോടന കേസുകളില്‍ സെന്റര്‍ നല്‍കിയ പരാതികള്‍ അമേരിക്കന്‍ കോടതികള്‍ പരിഗണിച്ചിരുന്നു. ഇസ്രയേല്‍ തങ്ങളുടെ ശത്രുക്കളില്‍ ‘തീവ്രനിലപാടുകാരായി’ പരിഗണിക്കുന്നവരുടെ അമേരിക്കന്‍ ബാങ്ക് അക്കൗണ്ടുകളിലെ പണം സംബന്ധിച്ചും സെന്റര്‍ അമേരിക്കന്‍ കോടതികളെ സമീപിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ‘Harpoon: Inside the Covert War Against Terrorism’s Money Masters’ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്.

Related Articles