Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മുസ്‌ലിം യാത്രക്കാരനോട് വിവേചനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ മുസ്‌ലിം യാത്രക്കാരന് നേരെ വിവേചനപരമായ സമീപനം. യാത്രക്കാരന്റെ പേരും നമ്പറും വിളിച്ച് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് വിമാനത്തിലെ അറ്റന്‍ഡര്‍ പരസ്യമായി അനൗണ്‍സ്‌മെന്റ് നടത്തുകയായിരുന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയ പരാതിയാണ് ഡിസംബറില്‍ നടന്ന സംഭവം പുറത്തുവന്നത്. അറബ്-മുസ്‌ലിം നാമത്തിന്റെ പേരില്‍ മുഹമ്മദ് അഹ്മദ് റദ്‌വാനാണ് വിവേചനത്തിനിരയായത്. ഒരാളുടെ മതം, വംശം, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് ഫെഡറല്‍ നിയമപ്രകാരം വിലക്കപ്പെട്ടിട്ടുള്ളതാണ്.
കഴിഞ്ഞ 30 വര്‍ഷമായി വിമാന യാത്രകള്‍ നടത്തുന്ന തനിക്ക് ഇത്തരത്തിലുള്ള ആദ്യ അനുഭവമാണെന്നും തന്നെയത് ഞെട്ടിച്ചെന്നും റദ്‌വാന്‍ പറഞ്ഞു.

Related Articles