Current Date

Search
Close this search box.
Search
Close this search box.

അമേരിക്കക്കും യു.എ.ഇക്കും ഇടയില്‍ പുതിയ പ്രതിരോധ കരാര്‍

വാഷിംഗ്ടണ്‍: പ്രതിരോധ രംഗത്തെ സഹകരണത്തിനായി അമേരിക്കയും യു.എ.ഇയും പുതിയ കരാര്‍ ഒപ്പുവെച്ചു. 1994ല്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഉണ്ടാക്കിയ കരാറിന്റെ സ്ഥാനത്ത് പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇയിലെ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യത്തിന്റെ തോതും വ്യവസ്ഥകളും വ്യക്തമാക്കുന്നതാണ് പുതിയ കരാറെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ക്രിസ്റ്റഫര്‍ ഷേര്‍വുഡ് പറഞ്ഞു. യു.എ.ഇക്ക് ഉള്ളിലോ ചുറ്റുവട്ടത്തോ ഉണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങളില്‍ സുഗമമായി ഇടപെടാനുള്ള ശക്തി ഈ കരാറിലൂടെ അമേരിക്കന്‍ സൈന്യത്തിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles