Current Date

Search
Close this search box.
Search
Close this search box.

അമാനുല്ല വടക്കാങ്ങരക്ക് അമേരിക്കന്‍ സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം

ദോഹ: ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ലസ് സി.ഇ.ഒ.യുമായ അമാനുല്ല വടക്കാങ്ങരക്ക് അമേരിക്കയിലെ കിംഗ്‌സ് യൂണിവേര്‍സിറ്റിയുടെ ഡിലിറ്റ് ബിരുദം. അറബി ഭാഷയുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ നാല്‍പതോളം പുസ്തകങ്ങള്‍ വിശിഷ്യാ സ്‌പോക്കണ്‍ അറബിക്കുമായി ബന്ധപ്പെട്ട ഒരു ഡസനോളം വരുന്ന പുസ്തകങ്ങള്‍ പരിഗണിച്ചാണ് അമാനുല്ലയെ ഡോക്ടര്‍ ഓഫ് ലെറ്റേര്‍സ് എന്ന പുരസ്‌കാരം നല്‍കി ആദരിക്കുന്നതെന്ന് സര്‍വകലാശാല പ്രസിഡണ്ട് ഡോ. എസ്. സല്‍വിന്‍ കുമാര്‍ പറഞ്ഞു. മധുര പോപ്പീസ് ഹോട്ടലില്‍ നടന്ന കോണ്‍വോക്കേഷണില്‍ അമാനുല്ലയെ ഡി ലിറ്റ് ബിരുദം നല്‍കി സര്‍വ്വകലാശാല ആദരിച്ചു.
അമേരിക്കയിലും യൂറോപ്പിലും ഏറെ പ്രചാരമുള്ള സ്‌പോക്കണ്‍ അറബിക് മെിയിഡ് ഈസി, അറബിക് ഫോര്‍ എവരിഡേ എന്നിവ ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അമാനുല്ല അറബി ഭാഷയുടെ പ്രചാരണത്തിനും അധ്യാപനത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ച് ഒരു അമേരിക്കന്‍ സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കുന്നത് ഇതാദ്യാമാണ്. സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് അടിവരയിടുന്നത്. കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ സ്‌പോക്കണ്‍ അറബിക് വിഭാഗം വിസിറ്റിംഗ് പ്രൊഫസറായും അമാനുല്ല സേവനമനുഷ്ഠിക്കുമെന്ന് അവാര്‍ഡ് ദാനചടങ്ങില്‍ സംബന്ധിച്ച സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതനായ തങ്കയത്തില്‍ മുഹമന്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട് മാത്രം നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ . വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷ പഠിക്കുന്നതിനുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ അമാനുല്ലയുടെ പുസ്തകങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നു. സാമൂഹ്യ പ്രാധാന്യമുള്ള ഒരു ഡസനോളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍, ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അമാനുല്ല സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്തും ശ്രദ്ധേയനാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നയതന്ത്രപ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങി ഖത്തറിലെ നിരവധിപേരെ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ വോയിസ് ഓഫ് കേരളയിലെ റേഡിയോ ടീച്ചര്‍ എന്ന പരിപാടിക്ക് ആയിരക്കണക്കിന് ശ്രോതാക്കളുണ്ട്.

Related Articles