Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥി പ്രവാഹത്തിന് തടയിടാന്‍ യൂറോപ്യന്‍ സംയുക്ത സേന

ബ്രസ്സല്‍സ്: അഭയാര്‍ഥി പ്രവാഹത്തിന് തടയിടുന്നതിന് യൂറോപ്യന്‍ യൂണിയന്‍ സംയുക്ത അതിര്‍ത്തി രക്ഷാ സേനക്ക് രൂപം നല്‍കി. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് വലിയ തോതിലുള്ള അഭയാര്‍ഥി പ്രവാഹമുണ്ടായിരുന്നു. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളെ അഭയാര്‍ഥികളെ കുടിയിരുത്തുന്നത് സംബന്ധിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് യൂണിയന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.
അഭയാര്‍ഥി, സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിലൂടെ ശേഷി തെളിയിച്ച യൂറോപ്യന്‍ യൂണിയന്റെയും യൂറോപിന്റെയും കഴിവിന്റെ പ്രതീകമാണ് സംയുക്ത സേനയുടെ രൂപീകരണമെന്ന് യൂറോപ്യന്‍ യൂണിയനിലെ അഭയാര്‍ഥി കാര്യ കമ്മീഷണര്‍ ദിമിത്രിസ് അഫ്‌റാമോപൗലോസ് പറഞ്ഞു. ബല്‍ഗേറിയ – തുര്‍ക്കി അതിര്‍ത്തി ചെക്ക്‌പോയന്റില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ ഏത് പ്രദേശത്തും അതിവേഗത്തില്‍ അണിനിരക്കാന്‍ സാധിക്കുന്ന രീതിയിലാണ് സംയുക്ത സേനയെ ഒരുക്കിയിരിക്കുന്നത്. ബല്‍ഗേറിക്ക് അതിര്‍ത്തി സംരക്ഷണത്തിനായി 160 മില്യണ്‍ യൂറോ യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭയാര്‍ഥി പ്രതിസന്ധിയിലുള്ള യൂറോപ്യന്‍ യൂണിയന്റെ മെല്ലെപ്പോക്കിനെതിരെ ബല്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

Related Articles