Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥികളെ സ്വീകരിക്കുന്നത് തടയുമെന്ന് ട്രംപിന്റെ വാഗ്ദാനം

വാഷിംഗ്ടണ്‍: സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്നത് തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം. മെക്‌സിക്കോയില്‍ നിന്ന് മടങ്ങും വഴി അതിര്‍ത്തി പ്രവിശ്യയായ അരിസോണയില്‍ അനധികൃത കുടിയേറ്റം തടയാനുള്ള തന്റെ പദ്ധതി വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയില്‍ നിന്നും വരുന്ന പതിനായിരക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് തടയാന്‍ വേണ്ടത് നാം ചെയ്യും. ഒരു രേഖകളും കൈവശമില്ലാത്ത അവരെ കുറിച്ച് നമുക്കൊന്നും അറിയില്ല. നമുക്ക് വലിയ അപകടമാണ് അവര്‍ സൃഷ്ടിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.
അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ട്. അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നവരില്‍ പൊതുവായി മറ്റൊരു കാര്യം കൂടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അവരുടെ ആദര്‍ശം എന്താണെന്ന് ഉറപ്പുവരുത്തുന്ന കാര്യമാണതെന്നും അദ്ദേഹം സൂചിപ്പിച്ചു. നമ്മെ സ്‌നേഹിച്ചും നമ്മുടെ ആശയങ്ങളിലും മൂല്യങ്ങളിലും വിശ്വസിച്ചും നമുക്കൊപ്പം സഹവസിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന ഉറപ്പ് ലഭിക്കുന്നതിനാണ് അതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ട്രംപിന്റെ ചില നിലപാടുകള്‍ മെക്‌സിക്കോക്ക് അപകടം ചെയ്യുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ അഭിപ്രായപ്പെട്ടു. അമേരിക്കയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് മതില്‍ സ്ഥാപിക്കാന്‍ തന്റെ രാഷ്ട്രം പണം മുടക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കൊ നഗരത്തില്‍ ട്രംപിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. അനധികൃത യാത്രകള്‍ തടയുന്നതിന് അതിര്‍ത്തിയില്‍ അമേരിക്കയും മെക്‌സിക്കോയും ചേര്‍ന്ന് മതില്‍ പണിയണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ആളുകളുടെ അനധികൃതമായ യാത്രകളും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കടത്തും തടയാന്‍ മതില്‍ നിര്‍മാണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന്റെ മെക്‌സിക്കോ സന്ദര്‍ശനത്തിനെതിരെ മെക്‌സിക്കോ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Related Articles