Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥികളെ യൂറോപ്പിന് ആവശ്യമുണ്ട്: മൊഗേറിനി

വലേറ്റ: യൂറോപ്പിന് അതിന്റെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിന് അഭയാര്‍ഥികള്‍ ആവശ്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗേറിനി. പരസ്പര സഹകരമത്തിലൂടെയല്ലാതെ മതില്‍ നിര്‍മിച്ച് അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ദക്ഷിണ യൂറോപ്യന്‍ ദ്വീപ്‌രാഷ്ട്രമായ മാള്‍ട്ടയുടെ തലസ്ഥാന നഗരിയായ വലേറ്റയില്‍ നടന്ന യൂറോപ്പ് – ആഫ്രിക്കന്‍ ഉച്ചകോടിയുടെ പ്രാരംഭ സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യൂറോപ്യന്‍ രാജ്യങ്ങളിലെ ജനസംഖ്യയിലെ വൃദ്ധന്‍മാരുടെ അനുപാതം പരിഗണിച്ച് നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് അഭയാര്‍ഥികള്‍ ആവശ്യമാണെന്നത് യൂറോപ്യന്‍മാര്‍ മനസ്സിലാക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം മനുഷ്യക്കടത്തും അതിലൂടെയുണ്ടാകുന്ന ജീവനാശവും ആഫ്രിക്കയുടെ പരിഗണനയിലുണ്ടാവണെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇറ്റലിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 4500 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിലേറെയും ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്നും മൊഗേറിനി സൂചിപ്പിച്ചു. സഹകരമത്തിന് പകരം മതില്‍ കെട്ടുന്ന രീതി സ്വീകരിക്കുന്ന ചില ശക്തികള്‍ ലോകത്തുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് പരാമര്‍ശിക്കാതെ അവര്‍ പറഞ്ഞു. എന്നാല്‍ അത് യൂറോപിന്റെ രീതിയല്ലെന്നും യൂറോപ് അതിന്റെ കവാടങ്ങള്‍ അടച്ചിട്ടില്ല, ഇനി അടക്കുകയുമില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles