Current Date

Search
Close this search box.
Search
Close this search box.

അബ്ബാസ് പെരസിന്റെ അന്ത്യകര്‍മത്തില്‍ പങ്കെടുത്തതിനെതിരെ നടന്ന പ്രകടനം തടഞ്ഞു

റാമല്ല: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്‍ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് റാമല്ലയില്‍ നടന്ന പ്രകടനം സിവില്‍ വേഷത്തിലെത്തിയ സംഘം അടിച്ചമര്‍ത്തി. സുരക്ഷാ വിഭാഗമാണ് സാധാരണ വേഷത്തിലെത്തി പ്രകടനം അടിച്ചമര്‍ത്തിയതെന്നാണ് റിപോര്‍ട്ട്. പ്രകടനത്തിന് ആഹ്വാനം ചെയ്തവരില്‍ ഭൂരിപക്ഷവും ഫലസ്തീന്‍ ഇടതുപക്ഷ ആക്ടിവിസ്റ്റുകളായിരുന്നു. ‘രക്തസാക്ഷിയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കുന്നത് അന്തസ്സ്; രക്തദാഹിയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കുന്നത് വഞ്ചന’ എന്ന തലക്കെട്ടില്‍ റാമല്ലയില്‍ പ്രകടനം നടത്താനായിരുന്നു അവര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. ഫലസ്തീന്‍ പോലീസ് ഇടപെടല്‍ ഉണ്ടായില്ലെങ്കിലും പ്രകടനം നടത്തുന്നതില്‍ നിന്നും അവര്‍ തടയപ്പെടുകയായിരുന്നു.
സിവില്‍ വേഷത്തിലെത്തിയ സുരക്ഷാ വിഭാഗമാണ് പ്രകടനം അടിച്ചമര്‍ത്തിയതെന്ന് അതിലെ അനിഷ്ട സംഭവങ്ങള്‍ രേഖപ്പെടുത്താനെത്തിയ അഭിഭാഷകനായ മുഹന്നദ് കറാജ പറഞ്ഞു. അവരുടെ പേരുകളും ചെയ്യുന്ന ജോലിയും തനിക്കറിയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെസ്റ്റ്ബാങ്കില്‍ നടക്കുന്ന പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ സുരക്ഷാ വിഭാഗം സ്വീകരിക്കുന്ന അതേ ശൈലി തന്നെയാണ് സംഘം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles