Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ റസാഖ്: നഷ്ടമായത് ഫാസിസത്തെ ചെറുത്തുതോല്‍പ്പിച്ച ജനകീയ നേതാവിനെ: എസ്.ഐ.ഒ

കാസര്‍കോട്: പി ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ആകസ്മിക മരണത്തിലൂടെ നഷ്ടമായത് വടക്കന്‍ കേരളത്തിലൂടെയുള്ള ഫാസിസ്റ്റ് നുഴഞ്ഞുകയറ്റത്തിന് തടയിട്ട ജനകീയ നേതാവിനെയാണെന്ന് എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്പ്രായപ്പെട്ടു. സൗമ്യ വ്യക്തിത്വം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച അദ്ദേഹം അതിര്‍ത്തിപ്രദേശങ്ങളില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ആ രാഷ്ട്രീയ ജാഗ്രത വര്‍ഗീയ ശക്തികളുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിന് കാരണമായെന്നും അനുശോചനക്കുറിപ്പില്‍ പറഞ്ഞു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, അസ്‌റാര്‍ ബി.എ തുടങ്ങിയവര്‍ എം.എല്‍.എയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Related Articles