Current Date

Search
Close this search box.
Search
Close this search box.

അഫ്രിന്‍ വിഷയത്തില്‍ യു.എസ്-തുര്‍ക്കി ചര്‍ച്ച

അങ്കാറ: സിറിയ-യു.എസ് ബന്ധം വഷളാവുന്നതിന്റെ പശ്ചാതലത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തുര്‍ക്കിയില്‍. സിറിയയിലെ അഫ്രിനില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണുന്നതിനായി യു.എസ് തുര്‍ക്കിയുമായി ചര്‍ച്ച നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തുര്‍ക്കിയിലെത്തിയിട്ടുണ്ട്.

സിറിയയില്‍ യു.എസും തുര്‍ക്കിയും തമ്മില്‍ തുടരുന്ന വാഗ്വാദങ്ങള്‍ക്കും മേഖലയില്‍ വര്‍ധിച്ച ആശങ്കക്കും പരിഹാരം കാണുക എന്നതാണ് ടില്ലേഴ്‌സന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച അദ്ദേഹം പ്രസിഡന്റ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി.

അഫ്രിനില്‍ തുര്‍ക്കി സൈനിക നീക്കം ആരംഭിച്ചതോടെ നാറ്റോ സഖ്യകക്ഷികളും തുര്‍ക്കിയും തമ്മില്‍ ശീത യുദ്ധവും ആരംഭിച്ചിരുന്നു. വടക്കന്‍ സിറിയയില്‍ തമ്പടിച്ച കുര്‍ദിഷ് വൈ.പി.ജി തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിനാണ് തുര്‍ക്കി നീക്കം ആരംഭിച്ചത്. വൈ.പി.ജിക്ക് യു.എസിന്റെ പിന്തുണയുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

കുവൈത്ത്,ജോര്‍ദാന്‍,ലെബനാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് ടില്ലേഴ്‌സണ്‍ അങ്കാറയിലുമെത്തിയത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്്.ഡി.എഫ്)സഖ്യമുള്ള വൈ.പി.ജിയെ പുറത്താക്കാന്‍ അമേരിക്ക തയാറാവണമെന്ന് കഴിഞ്ഞയാഴ്ച തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. യു.എസിന്റെ പിന്തുണയോടെ ഐസിലിനെതിരെ പോരാടുന്ന സായുധ സംഘമാണ് എസ്.ഡി.എഫ്.

 

Related Articles