Current Date

Search
Close this search box.
Search
Close this search box.

അഫ്രിന്‍ പൂര്‍ണമായും തുര്‍ക്കിയുടെ നിയന്ത്രണത്തിലായെന്ന് ഉര്‍ദുഗാന്‍

അഫ്രിന്‍: അഫ്രിന്‍ പൂര്‍ണമായും തങ്ങളുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്ന് തുര്‍ക്കി അറിയിച്ചു. അഫ്രിന്റെ പ്രധാന കേന്ദ്രം പൂര്‍ണമായും തുര്‍ക്കിയുടെ നിയന്ത്രണത്തിലായെന്ന് ഞായറാഴ്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് അറിയിച്ചത്.

സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയും തുര്‍ക്കിയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശവുമാണ് അഫ്രിന്‍. കുര്‍ദുകളുടെ ആധിപത്യ മേഖലയില്‍ തുര്‍ക്കിയുടെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും പതാക ഉയര്‍ത്തിയിട്ടുണ്ട്. നഗരത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അഫ്രിനിലെ സമീപപ്രദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ടെന്നും മനുഷ്യാവകാശ നിരീക്ഷത ഗ്രൂപ്പുകള്‍ അറിയിച്ചു.

ഫ്രീ സിറിയന്‍ ആര്‍മിയുമായി (എഫ്.എസ്.എ) ചേര്‍ന്നാണ് ടര്‍ക്കിഷ് സൈന്യം അഫ്രിനില്‍ യുദ്ധം ചെയ്യുന്നത്. ഇവിടെ കൈയേറിയ കുര്‍ദ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യം.

ഓപറേഷന്‍ ഒലീവ് ബ്രാഞ്ച് എന്നു പേരിട്ട സൈനിക നടപടിയില്‍ ഇതിനോടകം 3500നടുത്ത് തീവ്രവാദികളെ അഫ്രിനില്‍ നിന്ന് ഉന്മൂലനം ചെയ്തതായാണ് തുര്‍ക്കി അവകാശപ്പെടുന്നത്. അഫ്രിനില്‍ തീവ്രവാദികള്‍ ക്യാംപു ചെയ്തിരുന്ന ഗ്രാമങ്ങള്‍ മോചിപ്പിക്കുന്നതിന്റെ അവസാനഘട്ട നടപടിയിലാണ് തുര്‍ക്കി. 29 ഗ്രാമങ്ങള്‍ സൈന്യം തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്.

യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ പിന്തുണയുള്ള പി.കെ.കെ-വൈ.പി.ജി തീവ്രവാദ സംഘങ്ങള്‍ക്കു നേരെയാണ് തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്. അഫ്രിനില്‍ നിന്നും തീവ്രവാദികളെ പൂര്‍ണമായും ഉന്മൂലനം ചെയ്യുക എന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യം. കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി ഇവിടെ സൈനിക നീക്കം ആരംഭിച്ചത്. 400ഓളം സൈനകരും ഓപറേഷനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Related Articles